ജമ്മുകശ്മീരിലെ ഇന്റർനെറ്റ് സേവനം; കേന്ദ്ര സർക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ജമ്മുകശ്മീരിലെ ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജമ്മുകശ്മീരിലെ ഏതെങ്കിലും മേഖലയിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ കഴിയുമോയെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
Read Also : ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു
ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപീകരിക്കണമെന്ന കോടതി ഉത്തരവ് കേന്ദ്രം നടപ്പാക്കിയില്ലെന്നാണ് കോടതിയലക്ഷ്യഹർജിയിലെ പരാതി. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Story Highlights – supreme court, jammu and kasmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here