ജമ്മു കശ്മീരിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം പുനസ്ഥാപിക്കും

ജമ്മു കശ്മീരിൽ ഓഗസ്റ്റ് 16 മുതൽ 4ജി സേവനങ്ങൾ പുനസ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ 4ജി സേവനങ്ങൾ നൽകുക. കൂടാതെ രണ്ട് മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തുമെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.

Read Also : ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്റ് ഗവർണർ

കൂടാതെ ജമ്മുകശ്മീരിലെ 4ജി ഇന്റർനെറ്റ് സേവനം പൂർണമായും പുനഃസ്ഥാപിക്കാൻ സാഹചര്യം അനുകൂലമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞു. ഭീകരരുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ചില മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ ശ്രമിക്കും. ഓഗസ്റ്റ് 15ന് ശേഷം ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച് പരീക്ഷിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Story Highlights jammu kashmir, 4g

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top