പൊതിച്ചോറിൽ കരുതിവച്ച സ്‌നേഹം; ആ നൂറ് രൂപയുടെ ഉടമ ഇവിടെയുണ്ട്

പൊതിച്ചോറിൽ കരുതലും സ്‌നേഹവും ഒളിപ്പിച്ച ആ നല്ല മനസിന്റെ ഉടമയെ ഒടുവിൽ കണ്ണമാലി പൊലീസ് കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യനാണ് ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് നൽകിയ പൊതിച്ചോറിൽ നൂറ് രൂപ വച്ചത്.
ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവർക്കായി കണ്ണമായി പൊലീസിന്റെ നേതൃത്വത്തിൽ ഭക്ഷണ പൊതി ശേഖരിച്ച് വിതരണം ചെയ്തിരുന്നു. ഇതിനിടെയാണ് പൊതിച്ചോറിൽ നിന്ന് നൂറ് രൂപ ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണമാലി പൊലീസ് ഇൻസ്‌പെക്ടർ പി എസ് ഷിജു ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇത് വൈറലായതോടെ ആരാണ് നൂറ് രൂപയുടെ ഉടമ എന്ന ചോദ്യം ഉയർന്നു. ഇതിന് പിന്നാലെയാണ് കണ്ണമാലി പൊലീസ് ഉടമയെ അന്വേഷിച്ച് ഇറങ്ങിയത്.
തൊഴിലുറപ്പിലൂടെ ലഭിച്ച നൂറ് രൂപയാണ് മേരി സെബാസ്റ്റ്യൻ പൊതിച്ചോറിൽ കരുതലായി വച്ചത്. ഭക്ഷണ പൊതി ലഭിക്കുന്ന ആൾക്ക് ഉപകരിക്കുമെന്ന് കരുതിയാണ് നൂറ് രൂപ വച്ചതെന്ന് മേരി സെബാസ്റ്റ്യൻ പറഞ്ഞു. മറ്റൊന്നും മനസിൽ കരുതിയില്ലെന്നും മേരി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
Story Highlights – Chellanam, Merry sebastin, 100 Rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here