മോഹൻലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ദൃശ്യം 2 ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി ക്വാറന്റിനിലായിരുന്ന നടൻ മോഹൻലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read Also : ഇത് മോഹൻലാലിന്റെ കുട്ടിക്കാലം അല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം [24 Fact check]

കൊച്ചിയിൽ അമ്മയെ കാണാനായിരിക്കും മോഹൻലാൽ ഇനി യാത്ര തിരിക്കുക. കൂടാതെ ചാനൽ ഓണ പ്രോഗ്രാമുകളിലും താരം പങ്കെടുക്കും.അടുത്ത മാസം 7ാം തിയതിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിന്‍റെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം. കൊവിഡ് ഭീഷണി മാറിയാൽ ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് നാല് മാസത്തിന് ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തേക്ക് എത്തിയത്.

Story Highlights covid, coronavirus, mohanlal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top