ശമ്പളം ലഭിച്ചില്ല: പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍; പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

No pay: Junior doctors protest, kerala, covid 19

രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍. തസ്തിക പോലും നിര്‍ണയിക്കാതെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് പിപിഇ കിറ്റ് ധരിച്ച് ഡോക്ടര്‍മാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്‌ന പരിഹാരത്തിന് ഇടപെടലുണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടുമാസം മുന്‍പാണ് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ആയിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചത്. പല കേന്ദ്രങ്ങളിലെയും പ്രധാന ചുമതലയും ഇവര്‍ക്കാണ്. എന്‍എച്ച്എം ജീവനക്കാര്‍ക്ക് അരലക്ഷം രൂപവരെ ശമ്പളവും റിസ്‌ക്ക് അലവന്‍സും നിശ്ചയിച്ചിട്ടും ജൂനിയര്‍ ഡോക്ടര്‍മാക്ക് തസ്തിക പോലും നിശ്ചയിച്ചു നല്‍കിയിട്ടില്ല. പലതവണ പരാതി പറഞ്ഞിട്ടും സര്‍ക്കാര്‍ കൈമലര്‍ത്തിയതോടെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് പ്രതിഷേധമറിയിച്ചത്.

Story Highlights No pay: Junior doctors protest, kerala, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top