നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; കുടുങ്ങിയത് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ നേപ്പാളില്‍ മലയാളികള്‍ കുടുങ്ങി. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കൊടുവള്ളി, മുക്കം മേഖലയില്‍ നിന്നുള്ള ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. മലയാളികൾ വിമാനത്താവളത്തിലെത്തിയെന്നും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയില്ലെന്നും ഡോ ജോബി 24നോട് പറഞ്ഞു.
നിലവില്‍ സ്ഥിതി സമാധാനപരമാണെന്നാണ് സംഘം അറിയിക്കുന്നത്. കോഴിക്കോട് ഒരു ട്രാവല്‍സ് വ ഴിയാണ് ഇവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്. സംഘത്തില്‍ അധികവും പ്രായമായവരാണ്. ഇവര്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖാന്തിരം നല്‍കിയിരുന്ന മുറിയിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. തെരുവില്‍ കുടുങ്ങുകയായിരുന്നു. നിലവില്‍ താല്‍ക്കാലിക താമസ സൗകര്യം ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ പുലര്‍ച്ചെയാണ് സംഘം ഇന്ത്യയില്‍ നിന്ന് വിമാന മാര്‍ഗം നേപ്പാളില്‍ എത്തിയത്. സംഘര്‍ഷത്തെ കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ഇത്രയും കലുഷിതമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
Story Highlights : Malayalis stranded in Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here