രക്ഷാ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കി താരമായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ കര്‍ശന നടപടിയില്ല

കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കി താരമായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ കര്‍ശന നടപടി ഉണ്ടാകില്ല. ഉദ്യോഗസ്ഥന്റെ ഉദ്ദേശ ശുദ്ധി പരിഗണിച്ചാണ് തീരുമാനം. മേധാവികളറിയാതെയുള്ള പൊലീസുകാരന്റെ സല്യൂട്ട് ചിത്രം വൈറലായതോടെ ജില്ലാ പൊലീസ് മേധാവി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.
കരിപ്പൂര്‍ വിമാന ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ ആദരമര്‍പ്പിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. നിരവധി ചലച്ചിത്ര താരങ്ങലടക്കമുള്ളവരും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രക്ഷകര്‍ക്ക് കേരളാ പൊലീസിന്റെ സല്യൂട്ട് എന്ന അടിക്കുറിപ്പില്‍ ചിത്രം വൈറല്‍ ആയതോടെയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും വിവരം അറിയുന്നത്.
കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറല്‍ ആദരം നടത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സല്യൂട്ട് ചെയ്ത ഉദ്യോഗസ്ഥനതിരെ കര്‍ശന നടപടി വേണ്ടന്നാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ ആയിരുന്നു നടപടി എങ്കിലും ഉദ്ദേശം നല്ലത് ആയിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി ഒഴിവാക്കുന്നത്.
Story Highlights – No stern action against police officer, airindia crash, plane crash, Air India flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here