പെട്ടിമുടി മണ്ണിടിച്ചിൽ: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

pettimudi landslide death toll touches 50

പെട്ടിമുടി മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ ആകെ മരണം 50 ആയി. ഇനി 18 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയവർ രംഗത്തുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിലാണ് തെരച്ചിൽ നടത്തുന്നത്.

പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകല്ലുകൾ നീക്കം ചെയ്ത് 1015 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന രക്ഷാ സേന, പൊലീസ്, റവന്യൂ, വനം വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Story Highlights pettimudi landslide death toll touches 50

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top