Advertisement

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരം

August 11, 2020
Google News 2 minutes Read
Former President Pranab Mukherjee is in critical condition

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ സഹായത്തില്‍ തുടരുകയാണെന്നും കരസേന ആശുപത്രി ഒടുവില്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് പ്രണബ് മുഖര്‍ജിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ കരസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്തി. ഉടന്‍ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. വെന്റിലേറ്റര്‍ സഹായത്തിലേക്കും മാറ്റി. എന്നാല്‍, ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും നില വഷളായി തുടരുകയാണെന്നും കരസേന ആശുപത്രി പുറത്തുവിട്ട ഒടുവിലത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിവരം മുന്‍ രാഷ്ട്രപതിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി നേരിട്ട് വിലയിരുത്തി.

Story Highlights Former President Pranab Mukherjee is in critical condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here