Advertisement

കനത്ത മഴയ്ക്ക് ശമനം; പത്തനംതിട്ട ജില്ലയിൽ ആശങ്ക ഒഴിഞ്ഞു

August 11, 2020
Google News 2 minutes Read

കനത്ത മഴയക്ക് ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്ക അകന്നു. പമ്പാ ഡാമിന്റെ ആറും ഷട്ടറുകളും അടച്ചതോടെ പ്രളയഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് ജനങ്ങൾ. എന്നാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. നേരിയതോതിലുള്ള മഴയാണ് വരുംദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നതും കനത്ത മഴയും ജില്ലയിലെ തീരപ്രദേശങ്ങളിലുള്ളവരേയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരേയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ, ഡാം തുറന്നെങ്കിലും പമ്പനദിയിലെ ജലനിരപ്പ് 40 സെന്റീമീറ്റർ മാത്രമാണ് ഉയർന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പ് 981.7 മീറ്ററിൽ ക്രമീകരിച്ച് ആറു ഷട്ടറുകളും ഇന്നലെ വൈകിട്ട് 6.30യ്ക്ക് അടച്ചു. ഇതോടെ ഇന്നു രാവിലെ പമ്പനദിയിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. മണിമലയാറിലും പത്ത് അടിയിലേറെ ജലനിരപ്പ് കുറഞ്ഞു. കനത്ത മഴയ്ക്കും ശമനമായി. പമ്പയുടെ തീരങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവർ ഇതോടെ തിരികെ വീടുകളിലേക്ക് മടങ്ങി. റാന്നിയിൽ വെള്ളം കയറിയ കടകൾ വൃത്തിയാക്കാൻ തുടങ്ങി. വരും ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴയാണ് ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ഇന്നും ജില്ലയിലെ വിവിധയിടങ്ങളിൽ നേരിയതോതിൽ മഴ ലഭിച്ചു. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെ നിന്നും വെള്ളം പൂർണമായും മാറാതെ വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ നൂറുകണക്കിനാളുകൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Story Highlights Relief from heavy rains; In Pathanamthitta district, there is no concern

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here