വിദേശ താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ആരോഗ്യവകുപ്പ്; ലങ്ക പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു

ലങ്ക പ്രീമിയർ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചതായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ്. വിദേശ താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ക്രിക്കറ്റ് ബോർഡ് ഇത്തരം ഒരു തീരുമാനം എടുത്തത്. തങ്ങൾ മൂന്ന് ദിവസത്തെ ക്വാറൻ്റീൻ പിരിയഡ് ചോദിച്ചു എങ്കിലും ആരോഗ്യവകുപ്പ് 14 ദിവസത്തെ ക്വറൻ്റീൻ നിർബന്ധമാണെന്ന് അറിയിക്കുകയായിരുന്നു എന്ന് ബോർഡ് പറഞ്ഞു. അങ്ങനെയെങ്കിൽ ഇപ്പോൾ ലീഗ് ആരംഭിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി. ഓഗസ്റ്റ് 28 മുതൽ ലങ്കൻ പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്.
ആകെ 23 മത്സരങ്ങളാണ് ലീഗിൽ തീരുമാനിച്ചിരുന്നത്. അഞ്ച് ടീമുകളിലായി 70 രാജ്യാന്തര താരങ്ങൾ അണിനിരക്കും. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 20 വരെ നാല് രാജ്യാന്തര വേദികളിലായാണ് ലീഗ് നടത്താൻ തീരുമാനിച്ചിരുന്നത്.
Read Also : അഞ്ച് ടീമുകളും 23 മത്സരങ്ങളും; ലങ്ക പ്രീമിയർ ലീഗ് ഓഗസ്റ്റിൽ
ലോകത്തിലെ തന്നെ ഏറ്റവും കുറവ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ശ്രീലങ്ക. ഇതുവരെ 2875 കേസുകളും 11 മരണങ്ങളുമാണ് ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഐപിഎൽ നടത്താൻ ശ്രീലങ്ക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങൾ തുറന്നിട്ടുണ്ട്. നിലവിൽ രാജ്യത്തേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാണ്. വിദേശ താരങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കുമെന്ന് സൂചന ഉണ്ടായിരുന്നു എങ്കിലും ശ്രീലങ്കൻ ആരോഗ്യവകുപ്പ് ഇതിനോട് മുഖം തിരിക്കുകയായിരുന്നു.
Story Highlights – Sri Lanka Postpones Lanka Premier League Over Quarantine Rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here