Advertisement

അഞ്ച് ടീമുകളും 23 മത്സരങ്ങളും; ലങ്ക പ്രീമിയർ ലീഗ് ഓഗസ്റ്റിൽ

July 28, 2020
Google News 2 minutes Read
Lanka Premier League

ഐപിഎൽ മാതൃകയിൽ ആഭ്യന്തര ടി-20 ലീഗുമായി ശ്രീലങ്ക. ലങ്ക പ്രീമിയർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടി-20 ലീഗിൽ അഞ്ച് ടീമുകളാണ് പോരടിക്കുക. ആകെ 23 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. 70 രാജ്യാന്തര താരങ്ങൾ അഞ്ച് ടീമുകളിലായി അണിനിരക്കും. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 20 വരെ നാല് രാജ്യാന്തര വേദികളിലായാണ് ലീഗ് നടക്കുക.

Read Also : ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 2ന്; യോഗത്തിൽ സമയക്രമം തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്

“വിവിധ ടീമുകളിലെ 70 രാജ്യാന്തര താരങ്ങളും 10 പരിശീലകരും ഇപ്പോൾ തന്നെ ലീഗിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ താരങ്ങളും ഇവർക്കൊപ്പം ഉണ്ടാവും.”- വാർത്താ കുറിപ്പിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അതേ സമയം, പങ്കെടുക്കുന്ന വിദേശ താരങ്ങൾ ആരൊക്കെയാവുമെന്ന് ബോർഡ് ച്യക്തമാക്കിയിട്ടില്ല. വിദേശത്തു നിന്ന് എത്തുന്നവർ രണ്ടാഴ്ചത്തെ ക്വാറൻ്റീനിൽ കഴിയണം എന്നാണ് രാജ്യത്തെ ചട്ടം. എന്നാൽ ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കുമെന്നാണ് സൂചന.

ലോകത്തിലെ തന്നെ ഏറ്റവും കുറവ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ശ്രീലങ്ക. ഇതുവരെ 2800 കേസുകളും 11 മരണങ്ങളുമാണ് ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഐപിഎൽ നടത്താൻ ശ്രീലങ്ക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ രാജ്യാന്തര വിമാനത്താവളങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read Also : Sri Lanka Cricket Announces Lanka Premier League In August

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here