‘ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’; പീഡിതരായ യൂത്ത് കോൺഗ്രസ് KSU നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുത്: ചെറിയാൻ ഫിലിപ്പ്

പീഡിതരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നത്.
അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണം.അധികാര കുത്തകൾക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല.യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ. എസ്. യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ അധികാര സ്ഥാനങ്ങളിലെത്തിയ പലരുമാണ് പിന്നിട് പുതിയ തലമുറയുടെ ശത്രുക്കളായി മാറിയത്. പുറകിൽ നിന്നും ആരും വരാതിരിക്കാൻ കടന്നുപോകുന്ന പാലങ്ങൾ തകർക്കുകയെന്ന ഹിറ്റ്ലറുടെ യുദ്ധതന്ത്രമാണു ഇവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : cherian philip against congress leaders pj kurian controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here