വില്ലേജ് ഓഫീസർ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ട് പേർക്ക് എതിരെ കേസ്

തൃശൂർ പുത്തൂരിൽ വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ എട്ട് പേർക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പൊലീസ്.

ഇന്നലെയാണ് വനിതാ വില്ലേജ് ഓഫീസർ സിമി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിലെ ഞെരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇവരുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉൾപ്പെടെ എട്ട് പേർക്ക് എതിരെ പൊലീസ് നടപടിയെടുത്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Read Also : വില്ലേജ് ഓഫീസർക്കും സസ്‌പെൻഷൻ

ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചിരുന്നു. കുത്തിയിരിപ്പ് സമരവും നടന്നു. അതിനിടയിലായിരുന്നു വില്ലേജ് ഓഫീസർ സിമിയുടെ ആത്മഹത്യാ ശ്രമം. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് നൽകാനുള്ള രേഖകൾ യഥാസമയം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഘരാവോ ചെയ്യലും കുത്തിയിരിപ്പ് സമരവും. ഇതിനുള്ള അവസാന തീയതി 14ാം തിയതി ആണ്. ജനങ്ങൾ സർട്ടിഫിക്കറ്റിനായി സമീപിച്ചിട്ടും വില്ലേജ് ഓഫീസർ നൽകിയിരുന്നില്ലെന്നാണ് ആരോപണം.

Story Highlights village officer suicide attempt, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top