ആലിയ ഭട്ടിന്റെ സിനിമയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വന്‍പ്രതിഷേധം; ഹോട്ട് സ്റ്റാർ അൺഇൻസ്റ്റാൾ ചെയ്യാൻ ആഹ്വാനം

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതം ചർച്ചയായിരിക്കുകയാണ്. അതിനിടയിലാണ് ആലിയാ ഭട്ടിന്റെ സടക് 2 എന്ന സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിനെ എതിരെയുള്ള ഹേറ്റ് ക്യാംപെയിൻ ശക്തമാകുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് അച്ഛനായ മഹേഷ് ഭട്ട് തന്നെ. ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതിനാൽ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യാനാണ് ആഹ്വാനം.

സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തിൽ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുൻ കാമുകിയായ റിയാ ചക്രവർത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

Read Also : ക്രിട്ടിക് ചോയ്‌സ് ഫിലിം പുരസ്‌കാരം; മികച്ച നടി ആലിയ ഭട്ട്, മികച്ച നടന്‍ വിനീത് കുമാര്‍

ഭട്ട് കുടുംബത്തെ തന്നെ ബോയ്‌കോട്ട് ചെയ്യണമെന്ന നിലയിലാണ് ആഹ്വാനങ്ങൾ പ്രചരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മക്കളായ ആലിയയും പൂജയുമാണ് സിനിമയിലെ നായികമാർ. സമൂഹ മാധ്യമങ്ങളിൽ ബോയ്‌കോട്ട് ആലിയ, അൺഇൻസ്റ്റാൾ ഹോട്ട്സ്റ്റാർ, ജസ്റ്റിസ് ഫോർ സുശാന്ത് എന്നീ ഹാഷ്ടാഗുകൾ കൂടുതലായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പൂജാ ഭട്ടും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തി 199ൽ ഇറങ്ങിയ സഡക് വലിയ വിജയമായിരുന്നു. രണ്ടാം ഭാഗം ഹോട്ട് സ്റ്റാറിലൂടെ ഓഗസ്റ്റ് 28 ആണ് റിലീസ് ചെയ്യുന്നത്.

Story Highlights alia bhatt, mahesh bhatt, sadak 2

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top