ക്രിട്ടിക് ചോയ്‌സ് ഫിലിം പുരസ്‌കാരം; മികച്ച നടി ആലിയ ഭട്ട്, മികച്ച നടന്‍ വിനീത് കുമാര്‍

ക്രിട്ടിക്സ് ചോയ്സ് ഫിലിം പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടി ആലിയ ഭട്ട്. മികച്ച നടന്‍ വിനീത് കുമാര്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മേഘ്നാ ഗുല്‍സാറിന്റെ റാസി എന്ന ചിത്രത്തിനാണ് ആലിയയ്ക്കു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
മുക്കാബസിലെ പ്രകടനത്തിനാണ് വിനീത് കുമാര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
ബദ്ഹായി ഹോ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഖാ സിക്രി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. അന്ധധുന്‍ എന്ന ചിത്രത്തിന് ശ്രീറാം രാഘവന് മികച്ച സംവിധായകനായും
തിരഞ്ഞെടുക്കപ്പെട്ടു. അമിത് ത്രിവേദിയ്ക്കാണ് മന്‍മര്‍സിയാനിലെ ഹല്ല എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ഷാരൂഖ് ഖാന്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ , സോയാ അക്തര്‍, ജാക്കി ഷിറോഫ്, അദിതി റാവു, രസിക ദുഗല്‍, റിച്ച ഛദ്ദ എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുള്ള ആലിയയുടെയും വിനീത് കുമാറിന്റെയും ചിത്രങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here