നിയമസഭാ സമ്മേളനം ഈ മാസം 24 ന്

നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 24 ന് നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. 24 ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ധനകാര്യബില്‍ പാസാക്കുന്നതിനായാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. എംപി വിരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും 24 നാണ്.

നേരത്തെ ജൂണ്‍ 27 ന് ധനകാര്യബില്‍ പാസാക്കുന്നതിന് സഭ സമ്മേളിക്കാന്‍ തീരുമാനിച്ചിരുന്നു. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. 24 നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം. എംവി ശ്രേയാംസ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗീല് കല്‍പകവാടിയാണ് യുഡിഎഫ് സ്ഥാനര്‍ത്ഥി. 24 ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലപവരെയായിരിക്കും വോട്ടെടുപ്പ്.

Story HighlightsAssembly session on the 24th of this month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top