കൊവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി കൊണ്ടുപോയത് ഒറ്റ ആംബുലൻസിൽ

കൊവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി കൊണ്ടുപോയത് ഒറ്റ ആംബുലൻസിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സംഭവം വിവാദമായതിനു പിന്നാലെ അഹ്മദ് നഗർ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
Read Also : രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി
“ഇത് വളരെ ഗൗരവമുള്ള സംഗതിയാണ്. ഇതിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കും. നാല് സ്ത്രീകളുടെയും 8 പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് ഒരുമിച്ച് കൊണ്ടുപോയത്. അന്ത്യ കർമ്മങ്ങൾ നടത്തുന്ന സ്ഥലവും ആശുപത്രിയും തമ്മിൽ 2 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.”- അധികൃതർ പറയുന്നു.
ആശുപത്രിയിൽ ആകെ ഒരു ആംബുലൻസേയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ 12 തവണ യാത്ര ചെയ്യാൻ കഴിയാത്തതു കൊണ്ടാണ് മൃതദേഹങ്ങൾ ഒറ്റയടിക്ക് എത്തിച്ചതെന്ന് അധികൃതർ പറയുന്നു.
ഇതുവരെ അഹമ്മദ് നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഇതുവരെ 10,490 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേര്‍ മരിച്ചു.
Story Highlights – bodies of 12 deceased Covid patients crammed into ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here