Advertisement

എറണാകുളത്തെ സിറ്റി ഗ്യാസ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

August 12, 2020
Google News 1 minute Read
cm pinarayi vijayan

എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായകമായ ക്രമീകരണം അവര്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ പുതിയ ടീമിനെ കണ്ടെത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത് നാടിനാകെ ഉപകാരപ്രദമായ കാര്യമാണ്. കാരണം ഒരു വീട്ടില്‍ ഗ്യാസിന്റെ ഇന്ധനചെലവില്‍ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കുവാന്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകണം. ചിലപ്പോള്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ടാക്കാനാണ് ധാരണ.

എഗ്രിമെന്റിന്റെ ഭാഗമായി തന്നെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ അത് പുനഃസ്ഥാപിക്കുന്നതും പൂര്‍വസ്ഥിതിയിലാക്കുന്നതുമായ കാര്യങ്ങള്‍ രേഖപ്രകാരം ഉറപ്പുവരുത്തും. അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് അതോടെ പരിഹാരം കാണാനാകും. സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. 14,450 കണക്ഷനുകള്‍ ഇപ്പോള്‍ തന്നെ കൊടുക്കാന്‍ പാകത്തിലായി. റോഡിലൂടെയുളള പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ഉടനെ ഈ കണക്ഷന്‍ നല്‍കാനാകും. ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസം തോറും റിവ്യൂ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights City gas project Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here