Advertisement

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 12, 2020
Google News 6 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗമുക്തരായത് 880 പേരാണ്. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്, എറണാകുളം അയ്യമ്പുഴ സ്വദേശി മറിയംകുട്ടി, ഇടുക്കി സ്വദേശി അജിതന്‍ (പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, കൊവിഡ് പരിശോധനാഫലം ഇന്നാണ് വന്നത്.), കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍, കാസര്‍ഗോഡ് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -266
  • മലപ്പുറം -261
  • എറണാകുളം -121
  • ആലപ്പുഴ -118
  • കോഴിക്കോട് -93
  • പാലക്കാട് -81
  • കോട്ടയം -76
  • കാസര്‍ഗോഡ് -68
  • ഇടുക്കി -42
  • കണ്ണൂര്‍ -31
  • പത്തനംതിട്ട -19
  • തൃശൂര്‍ -19
  • വയനാട് -12
  • കൊല്ലം -5

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Wednesday, August 12, 2020

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്

  • തിരുവനന്തപുരം – 255
  • മലപ്പുറം – 234
  • എറണാകുളം – 111
  • ആലപ്പുഴ – 105
  • പാലക്കാട് – 71
  • കോഴിക്കോട് – 70
  • കോട്ടയം – 66
  • കാസര്‍ഗോഡ് – 64
  • ഇടുക്കി – 34
  • കണ്ണൂര്‍ – 16
  • തൃശൂര്‍ – 15
  • പത്തനംതിട്ട – 12
  • വയനാട് – 10
  • കൊല്ലം – 5

22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒന്‍പത്, കോഴിക്കോട് ജില്ലയിലെ നാല്, മലപ്പുറം ജില്ലയിലെ മൂന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ആറ് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെഎസ്ഇ ജീവനക്കാരനും ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 180
  • കോഴിക്കോട് – 122
  • മലപ്പുറം – 107
  • പാലക്കാട് – 86
  • കണ്ണൂര്‍ – 64
  • ആലപ്പുഴ – 60
  • തൃശൂര്‍ – 55
  • എറണാകുളം – 51
  • കാസര്‍ഗോഡ് – 39
  • കൊല്ലം – 27
  • പത്തനംതിട്ട – 26
  • ഇടുക്കി – 25
  • കോട്ടയം – 23
  • വയനാട് – 15

ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 1212 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here