തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയിടയാക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് അഞ്ച് സ്റ്റേഷനുകളിലായി ജോലി ചെയ്യുന്നവര്‍ക്കാണെന്നത് കൂടുതല്‍ ഗൗരവകരമാണ്.
അതേസമയം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം. തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുകയാണ്.
ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലാണ് ഇന്ന് പരിശോധന നടത്തിയത്. 34 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – covid, five more policemen in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here