കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം. ഡിജിസിഎ റൺവേ ഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയ, നാവിഗേഷൻ (സിഎൻഎസ്) സംവിധാനങ്ങൾ മുതലായവയാണ് പരിശോധിക്കുക.
തിരുവനന്തപുരത്ത് പക്ഷികൾ മൂലം ഉള്ള വെല്ലുവിളി ഗുരുതരമാണെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും പുറമേ മറ്റ് 10 വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും.
നേരത്തെ കരിപ്പൂർ വിമാനദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ തീരുമാനമായിരുന്നു.
റൺവേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം 100 മീറ്റർ കുറച്ചത്. റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു റൺവേയുടെ നീളം കുറച്ചത്. വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനൊട് നിർദേശിക്കാനും തീരുമാനമായിട്ടുണ്ട്.
Story Highlights – dgca
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here