മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ അന്വേഷിക്കും

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ച കേസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന് ഉൾപ്പെടെ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം രൂക്ഷമാണ്. വനിതാ മാധ്യമപ്രവർത്തകരേയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ കുടുംബാംഗങ്ങൾക്ക് നേരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നു.

Story Highlights Cyber attack, journalist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top