ഇൻഫ്രാറെഡ് തെർമോമീറ്റർ തലച്ചോറിന് ഹാനികരമാണോ? [ 24 fact check]

/- അഞ്ജന രഞ്ജിത്ത്
മനുഷ്യരാശിയെ ഒന്നടങ്കം ഭീഷണിയിലാക്കിയ കൊവിഡ് കാലത്ത് ഏറ്റവും അധികം പ്രസിദ്ധി നേടിയ ഒന്നാണ് തെർമൽ സ്കാനർ അഥവാ ഇൻഫ്രാ റെഡ് തെർമോമീറ്റർ. ഒരു വസ്തുവിനെ സ്പർശിക്കാതെ സുരക്ഷിതമായ അകലത്തിൽ അതിന്റെ താപനില അളക്കാൻ സഹായിക്കുന്ന ഈ ഉപകരണം ഇപ്പോൾ എല്ലായിടത്തും അത്യന്താപേക്ഷിതമാണ്. എന്നാൽ തെർമർ സ്കാനറിനെ പറ്റി നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Read Also : കോട്ടയത്ത് ആന പുഴയിലൂടെ ഒഴുകിയെത്തി എന്ന് വ്യാജപ്രചാരണം [24 fact check]
ഇൻഫ്രാറെഡ് തെർമോമീറ്റർ അഥവാ താപമാപിനി ഒരാളിൽ പരീക്ഷിക്കുമ്പോൾ അത് തലച്ചോറിന് അപകടമാണെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ഇൻഫ്രാറെഡ് സ്കാനർ ഉപയോഗിക്കുമ്പാൾ അതിൽ നിന്ന് വമിക്കുന്ന റേഡിയേഷൻ തലച്ചോറിനെ സാരമായി ബാധിക്കുമെന്നാണ് പ്രചാരകരുടെ അവകാശവാദം. തലച്ചോറിലെ പീനിയൽ ഗ്രന്ഥിക്ക് ഇത് ഏറെ ഹാനികരമെന്നാണ് പ്രചരിക്കുന്ന വ്യാജ വാർത്ത.
ചിലരുടെ ഭാവന പോലെ തുളച്ച് കേറുന്ന റേഡിയേഷൻ ഈ സ്കാനറിനില്ലെന്ന് ഡോ. ഷിംനാ അസീസ് ട്വന്റിഫോറിനോട് പറഞ്ഞു. ഏതൊരു വസ്തുവിനെ പോലെ മനുഷ്യ ശരീരവും ഇൻഫ്രാ റെഡ് റേഡിയേഷൻ പുറത്ത് വിടുന്നുണ്ട്. അതിനെ പിടിച്ചെടുത്താണ് സ്കാനർ താപനില അളക്കുന്നതെന്ന് ഡോക്ടര്‍ ട്വന്റിഫോര്‍ ഫാക്ട് ചെക്ക് ടീമിനോട് പറഞ്ഞു. ഇക്കാര്യം മലേഷ്യൻ ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു.
Story Highlights – 24 fact check, infra red thermo meter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here