കോട്ടയത്ത് ആന പുഴയിലൂടെ ഒഴുകിയെത്തി എന്ന് വ്യാജപ്രചാരണം [24 fact check]

കോട്ടയം തലയോലപ്പറമ്പിൽ ആന ഒഴുകിയെത്തിയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം ആന ഒഴുകിയെത്തി എന്നായിരുന്നു വ്യാജവാർത്ത പ്രചരിച്ചിരുന്നത്. ഇതിനൊപ്പം വീഡിയോയും എത്തി. തുമ്പിക്കൈ മാത്രം പുറത്തു കാണാമെന്ന് ട്വന്റിഫോറിലേക്ക് ഫോണിൽ വിളിച്ചറിയിച്ചവരും ഉണ്ട്.
ഇതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്, തെങ്ങിൻ തലപ്പ് കണ്ടാണ് ആളുകൾ ആനയാണെന്ന് തെറ്റിദ്ധരിച്ചത്. കരയിൽ നിന്ന തല പോയ തെങ്ങ് എങ്ങനെ വെള്ളത്തിൽ എത്തിയെന്ന് പ്രദേശവാസി വിശദീകരിച്ചു.
2018ലെ പ്രളയത്തിൽ തീരത്ത് നിന്ന തെങ്ങ് പുഴയിൽ ചാഞ്ഞ് വീണിരുന്നു. ഇതാണ് വെള്ളത്തിന് പുറത്ത് പൊങ്ങിക്കിടക്കുന്നത്. കേരളത്തിൽ മാൻ കൂട്ടം വെള്ളത്തിൽ ഒഴുകി വന്നു എന്ന തരത്തിൽ അടക്കം നേരത്തെ വീഡിയോകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തെങ്ങിൻ തലപ്പിനെ തുമ്പിക്കൈ ആക്കിയുള്ള പ്രചാരണം.
Story Highlights – fake news, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here