അന്വേഷണ മികവിനുള്ള കേന്ദ്ര മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി

ministry of home affairs

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എന്‍ഐഎ എഎസ്പി ഷൗക്കത്ത് അലി, ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള എന്നിവര്‍ക്ക് പുരസ്‌കാരമുണ്ട്. ഇരുവരും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗങ്ങള്‍കൂടിയാണ്.

ഇവരെക്കൂടാതെ എസിപി ശ്രീജിത്ത് ശ്രീനിവാസന്‍, എസ്പിമാരായ ബി കൃഷ്ണകുമാര്‍, കെ. ഇ. ബൈജു, ഡിവൈഎസ്പിമാരായ ഗിരീഷ് പി സാരഥി, കെ.എം. ദേവസ്യ, ഇന്‍സ്‌പെക്ടര്‍ കെ.ഇ. പ്രേമചന്ദ്രന്‍, എസ്‌ഐയായ ജോണ്‍സണ്‍ ജോര്‍ജ് എന്നിവരാണ് പുരസ്‌കാരം നേടിയത്.

Story Highlights Medal For Excellence in Investigation 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top