കൊവിഡിനിടയിലും ബീച്ച് വിടാതെ റിയോ നിവാസികള്‍; വെയിൽ കായാൻ സ്ഥലം ബുക്ക് ചെയ്യണമെന്ന് അധികൃതര്‍

കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ റിയോ ഡി ജെനറോയിലെ ബീച്ച് പ്രേമികൾ കൊവിഡിനിടയിലും സൺബാത്ത് വിടാൻ തയാറായിട്ടില്ല. അധികാരികൾക്ക് ഇത് തലവേദനയായിരുന്നു. എന്നാൽ ആളുകളുടെ ബീച്ച് സ്‌നേഹത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഭരണകൂടം. സാമൂഹിക അകലം പാലിച്ച് ഇനി കടൽ തീരത്ത് വെയിൽ കായാൻ സ്ഥലം ബുക്ക് ചെയ്യാമെന്ന് മേയർ ഇന്നലെ വ്യക്തമാക്കി.

ആരോഗ്യപരമായ നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ ബീച്ചിലുണ്ട്. അതിഥികൾക്കും പ്രദേശവാസികൾക്കും കടലിൽ നീന്താൻ സാധിക്കും. എന്നാൽ തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ സംഘമായുള്ള കളികൾ അനുവദിക്കുകയുള്ളു. വ്യാപാരികൾക്ക് മദ്യവിൽപനയ്ക്കും അനുമതിയില്ല.

Read Also : അണിയറ പ്രവർത്തകർ ടൈറ്റിൽ കാർഡിൽ പേര് വച്ചില്ല, ബിജുവിന് നഷ്ടമായത് നൃത്തസംവിധായകനുള്ള സംസ്ഥാന പുരസ്കാരം

ഈയിടെയായി അവധി ദിനങ്ങളിലെല്ലാം റിയോയിലെ ബീച്ചുകൾ ജനനിബിഡമാണ്. ആളുകൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നു. എന്നാൽ ഓർക്കണം, രാജ്യം കൊവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്താണ്. മരണം തന്നെ ഒരു ലക്ഷം കടന്നു.

ടെക്‌നോളജിയുടെ സഹായത്തോടെ ബീച്ചിലെ ആളുകളുടെ സമ്പർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ‘ ആളുകൾ വരുന്ന സമയത്ത് അവരുടെ സോണുകൾ അവർക്ക് മാർക്ക് ചെയ്യാൻ സാധിക്കും. കൂടാതെ സ്ഥലം റിസർവ് ചെയ്യാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.’ റിയോയിലെ മേയറായ മാർസെലോ സെർവേല മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈയിൽ കൊവിഡ് വാക്‌സിൻ വരാതെ ആളുകളെ ബീച്ചിൽ വെയിൽ കായാൻ സമ്മതിക്കില്ലെന്നാണ് മേയർ പറഞ്ഞിരുന്നത്. ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Story Highlights brazil, beach

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top