Advertisement

അഗ്നിശുദ്ധ

August 13, 2020
1 minute Read
poem

ഡോണ മരിയ ജോസഫ്/ കവിത

കോട്ടയം സിഎംഎസ് കോളജില്‍ മൂന്നാം വര്‍ഷം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയാണ് ലേഖിക

അടുപ്പിനുള്ളിലെ
കനലുപോലെയാണ് പെണ്ണ്.
എത്ര ഊതിക്കെടുത്താന്‍ നോക്കിയാലും,
അവള്‍ എരിഞ്ഞുതന്നെ കത്തും.
സ്വയം അഗ്നിശുദ്ധി വരുത്തി,
അടുക്കളയിലും അരങ്ങത്തും
കരി പുരണ്ടും പുരളാതെയും,
അവള്‍ വിപ്ലവം ശ്വസിക്കും.
അഗ്നിയെ സാക്ഷിനിര്‍ത്തി
വധുവാകും..
ഭാര്യയാകും.

പെണ്ണ്
അവള്‍ അശുദ്ധിയടവച്ച്
മാസമുറക്ക് ചുവന്ന് പൂക്കും.
വിശുദ്ധപശുവും വിശുദ്ധയിടങ്ങളും,
അരങ്ങ് കീഴടക്കുമ്പോള്‍
അവള്‍ മാത്രം
അശുദ്ധയാക്കപ്പെടും.
അവളെ ദൈവങ്ങള്‍ക്ക് ഭയമാണ്.
അവള്‍ക്ക് മാത്രം ഇന്നും തീണ്ടലാണ്.
ഭക്തിയുടെ ശക്തി
ആരെങ്കിലും കവര്‍ന്നാലോ?
മുള്ള് വീണ് കീറുമോ..
എന്ന് പേടിച്ച ആ പഴയ ഇല
വളര്‍ന്ന് മുള്ളായാലോ?
പ്രതികാരം തീര്‍ത്താലോ?
ഭയമാണ്!

കാമഭ്രാന്തിന്റെ കൈകളില്‍ അമര്‍ന്ന്
നഗ്നയാക്കപ്പെടുമ്പോള്‍,
ഒടുവില്‍ ‘രാജ്യത്തിന്റെ പുത്രി’യെന്ന ഓമനപേരില്‍
ചരിത്രത്തിലിടം പിടിക്കുമ്പോള്‍,
അവള്‍ വീണ്ടും അശുദ്ധയാക്കപ്പെടുന്നു.
മേല്‍വിലാസം മൂടിവയ്ക്കാന്‍ പോലും,
പ്രേരിതയാക്കപ്പെടുന്ന അശുദ്ധ.

പെണ്ണാണ്.
അഗ്‌നിയാണ്..
ചുവന്ന് പൂക്കുന്ന അഗ്‌നി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights agnishudha poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top