യുഎഇയില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇതുവരെ പങ്കെടുത്തത് 15,000 പേര്‍

യുഎഇയില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇതുവരെ 15,000 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. 102 രാജ്യങ്ങളില്‍നിന്നുള്ളവരാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്. 4500 സ്വദേശികള്‍ ഉള്‍പ്പെടെ 15,000 സന്നദ്ധപ്രവര്‍ത്തകരില്‍ വാക്‌സിനേഷന്‍ പരീക്ഷണം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ജൂലൈ 16 നാണ് അബുദാബിയില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ജി 42 ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ലബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്. പരീക്ഷണത്തിനായി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ യുഎഇ വിടാന്‍ പാടില്ല. ഇതിന് ശേഷവും ആറ് മാസത്തേക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. വാക്‌സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. നിരവധി മലയാളികളും പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്.

Story Highlights 15,000 people participated clinical trials of covid Wax in UAE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top