Advertisement

അവയവ കച്ചവടത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍; 24 ഇംപാക്ട്

August 13, 2020
3 minutes Read

അവയവക്കച്ചവട റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള ട്വന്റിഫോര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു. അന്വേഷണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സഹകരിക്കും.

കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ പിടിമുറുക്കുന്നു എന്നായിരുന്നു ട്വന്റിഫോര്‍ വാര്‍ത്ത. ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ മാത്രം അഞ്ച് വീട്ടമ്മമാര്‍ക്ക് വൃക്ക നഷ്ടപെട്ടു. മുപ്പതിലധികം പേര്‍ ഇതിനകം വൃക്ക വിറ്റെന്ന് ഏജന്റുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കടബാധ്യതയും, കഷ്ട്ടപാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് അവയവ കച്ചവട മാഫിയ വലയില്‍ വീഴ്ത്തുന്നത്. കൊവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ട് കോളനികളില്‍ വൃക്ക കച്ചവടം നടത്തിയത്. ഇനിയും ആറ് വീട്ടമ്മമാര്‍ വൃക്ക വില്‍പ്പനയ്ക്ക് തയാറായി നില്‍ക്കുകയാണ്.

കൊച്ചിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ഒരു വൃക്ക വില്‍പ്പന സംഘത്തെ ട്വന്റിഫോര്‍ സംഘം സമീപിച്ചു. ഈ വില്‍പന സംഘത്തില്‍ നിന്നാണ് ട്വന്റിഫോറിന് വൃക്ക മാഫിയയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ഇതിനോടകം 30 ലധികം വീട്ടമ്മമാരുടെ വൃക്കകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് ഈ ഏജന്റുമാര്‍ ട്വന്റിഫോറിനോട് പറയുന്നത്. ഒരാളുടെ വൃക്ക വില്‍പ്പന നടത്തുന്നതിലൂടെ 20 ലക്ഷത്തിലധികം രൂപയാണ് ഏജന്റുമാര്‍ കമ്മീഷനായി കൈക്കലാക്കുന്നത്. ദുരിതം അനുഭവിക്കുന്ന വീട്ടമ്മമാരെ കണ്ടെത്താന്‍ സ്ത്രീകളെ തന്നെയാണ് അവയവ കച്ചവട മാഫിയ ഏജന്റുമാരായി നിയമിച്ചട്ടുള്ളത്.

Story Highlights Collector seeks inquiry into organ trafficking; 24 Impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top