Advertisement

കൊവിഡ് പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മോസില്ല

August 13, 2020
2 minutes Read

ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ച് മോസില്ല. കൊവിഡ് വ്യാപനം കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചതിനെ തുടർന്നാണ് നടപടി. 250 ജീവനക്കാരെ പിരിച്ച് വിട്ട് 750 ജീവനക്കാരുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

ആഗോളതലത്തിൽ കൊവിഡ് രൂക്ഷമായി ബാധിച്ചതിനെ തുടർന്ന്, കൊവിഡിന് മുൻപുള്ള പ്രവർത്തന രീതികളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന് മോസില്ല സിഇഓ മിച്ചൽ ബേക്കർ പറഞ്ഞു. മാത്രമല്ല ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനിയുടെ തായ്പേയിലെ പ്രവർത്തനങ്ങളും നിർത്തിവെച്ചു.

നിലവിൽ, മോസില്ല ഫയർ ഫോക്സ് ബ്രൗസറിൽ സെർച്ച് എഞ്ചിനുകൾ ഡിഫോൾട്ട് ആയി നൽകുന്നതിന് കമ്പനികളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലമാണ് മോസില്ലയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്ന്. ചൈനയിൽ ബയ്ദു, റഷ്യയിൽ യാന്റെക്സ്, അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി ഗൂഗിൾ എന്നിവയുമായി മോസില്ല കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മാത്രമല്ല റോയൽറ്റി, പരസ്യം, സബ്സ്‌ക്രിപ്ഷൻ എന്നിവയിൽ നിന്നും വരുമാനം മോസില്ലെക്ക് ലഭിക്കുന്നുണ്ട്.

നിലവിലെ പ്രതിസന്ധി ഫോണുകൾക്ക് വേണ്ടി ഫയർഫോക്സ് ഓഎസ് നിർമിക്കാനുള്ള മോസില്ലയുടെ പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിയുടെ നിലവിലുള്ള പ്ലാറ്റ്ഫോമുകളിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം.

Story Highlights covid crisis; Mozilla is ready to decreses employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top