ഒരു കൊവിഡ് മരണം കൂടി; കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശി സൈമൺ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. രണ്ടാമത്തെ പരിശോധനാഫലം വന്നിട്ടില്ല. കൊവിഡിന് പുറമേ ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.

അതിനിടെ കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് സെല്ലിൽ വിളിച്ചെങ്കിലും ആംബുലൻസ് വൈകിയാണ് എത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top