Advertisement

ക്രിസ്റ്റ്യാനോയെ ബാഴ്സലോണയ്ക്ക് കൈമാറാൻ യുവന്റസ് തയ്യാറെന്ന് റിപ്പോർട്ട്

August 13, 2020
Google News 2 minutes Read
Cristiano Ronaldo Barcelona Juventus

പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാൻ തയ്യാറെന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസ്. താരത്തിനു നൽകുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ യുവൻ്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം ബലാഗ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Read Also : ക്ലബിൽ സാമ്പത്തിക പ്രതിസന്ധി; ക്രിസ്റ്റ്യാനോയെ യുവന്റസ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലോടെയാണ് യുവൻ്റസ് ഉയർന്ന തുക മുടക്കി ബാഴ്സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. 2018ൽ ടീമിലെത്തിയെങ്കിലും ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടാൻ യുവൻ്റസിനായില്ല. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ ടീമിലുള്ളതു കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് യുവൻ്റസ് കണക്കുകൂട്ടുന്നു. 28 മില്യണ്‍ യൂറോ പ്രതിഫലം വാങ്ങുന്ന താരത്തെ ബാഴ്സക്ക് കൈമാറി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് യുവൻ്റസ് ശ്രമിക്കുന്നത്. ബാഴ്സ ഉൾപ്പെടെ നിരവധി ക്ലബുകൾക്ക് മുന്നിൽ യുവൻ്റസ് ക്രിസ്റ്റ്യാനോയെ വെച്ചിട്ടുണ്ടെന്നും അത്രയും പണം മുടക്കി താരത്തെ ആര് വാങ്ങാനാണെന്നും ബലാഗ് ചോദിക്കുന്നു.

Read Also : ബാഴ്സലോണ താരം ടോഡിബോയ്ക്ക് കൊവിഡ്

നേരത്തെ തന്നെ ക്രിസ്റ്റ്യാനോ അടക്കം ഉയർന്ന ശമ്പളം വാങ്ങുന്ന താരങ്ങളെ യുവൻ്റസ് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരങ്ങൾ ശമ്പളം വെട്ടിച്ചുരുക്കാൻ തയ്യാറായെങ്കിലും ക്ലബിൻ്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളെ ക്ലബ് റിലീസ് ചെയ്യുമെന്നായിരുന്നു സൂചന. 2022 വരെയാണ് നിലവിൽ യുവൻ്റസിലെ ക്രിസ്റ്റ്യാനോയുടെ കരാർ.

Story Highlights Cristiano Ronaldo ‘offered’ to Barcelona by Juventus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here