കടം തിരികെ ചോദിച്ച സുഹൃത്തിനെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ
കടം ചോദിച്ച സുഹൃത്തിനെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമം നടത്തിയ പ്രതി പിടിയിൽ. ഹരിയാനയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനെയാണ് സുഹൃത്ത് വ്യാജ കേസ് നൽകി പണം തട്ടാൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ ചാര്‍ക്കി ദ്രാദി ജില്ലയിലാണ് സംഭവം. 80,000 രൂപയാണ് ബാങ്ക് ഉദ്യോഗസ്ഥൻ സുഹൃത്തിന് കടമായി നൽകിയത്. ഈ പണം ബാങ്ക് ഉദ്യോഗസ്ഥൻ തിരികെ ചോദിച്ചു. ഇതേ തുടർന്നാണ് സുഹൃത്തും ഭാര്യയും ബന്ധുവും ചേർന്ന് ബാങ്ക് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്. താൻ ബലാത്സംഗത്തിനിരയായി എന്ന് സുഹൃത്തിൻ്റെ ഭാര്യ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Also : പ്രണയബന്ധത്തിൽ പ്രകോപിതരായി; 18കാരിയെയും കാമുകനെയും പെൺകുട്ടിയുടെ കുടുംബക്കാർ കൊന്ന് കത്തിച്ചു
ഇതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനില്‍ പോയി വ്യാജ ബലാത്സംഗ കേസിനെപ്പറ്റി വിവരിച്ചു. കേസ് ഒതുക്കിത്തീർക്കാൻ 10 ലക്ഷം രൂപയാണ് സുഹൃത്ത് ചോദിച്ചത്. നൽകിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. 10 ലക്ഷം രൂപയുടെ ആദ്യ ഗഡുവായി 5 ലക്ഷം രൂപ നൽകാമെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ അറിയിക്കുകയും അത് വാങ്ങാനായി വന്നപ്പോൾ പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിടികൂടിയെങ്കിലും ഭാര്യയും ബന്ധുവും ഒളിവിലാണ്.
Story Highlights – Man honeytraps friend for demanding money back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here