Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ സ്ഥാനാർത്ഥികൾ സമർപ്പിച്ചു

August 13, 2020
Google News 1 minute Read
rajya sabha election nomination filed

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ സമർപ്പിച്ചു. നിയമസഭയിലെത്തി റിട്ടേണിംഗ് ഓഫിസർ കൂടിയായ സെക്രട്ടറിക്കു മുന്നിലാണ് പത്രിക സമർപ്പിച്ചത്.

രാവിലെ പതിനൊന്നരയോടെ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ് കുമാറിന്റെ പത്രികാസമർപ്പണം. കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.

പന്ത്രണ്ട് മണിക്കാണ് യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടി നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കർഷകരെ സ്‌നേഹിക്കുന്ന എം.എൽ.എമാർ വോട്ടുചെയ്യുമെന്ന് ലാൽ വർഗീസ് കൽപകവാടി പറഞ്ഞു.

Story Highlights rajya sabha election nomination filed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here