Advertisement

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

August 14, 2020
Google News 1 minute Read

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസർഗോട്ട് ഇന്ന് രണ്ട് പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കാസർഗോഡ് വോർക്കാടി സ്വദേശിയായ മറിയുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം.

Read Also : സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കണ്ണൂരിൽ മരിച്ചത് കൊവിഡ് ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ്. 64 വയസായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.

മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത് കാസർഗോഡാണ്. ഈ മാസം പതിനൊന്നിന് മരിച്ച വോർക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്. അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 126 കൊവിഡ് മരണങ്ങളാണ്. 13096 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. കൂടാതെ 24922 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു.

Story Highlights covid death kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here