അമിത് ഷാ കൊവിഡ് മുക്തനായി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം തിയതിയാണ് അമിത് ഷായെ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
Read Also : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്
“ഇന്ന് എൻ്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എന്നെയും എൻ്റെ കുടുംഗത്തെയും അനുഗ്രഹിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുറച്ച് ദിവസങ്ങൾ കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരും. കൊവിഡ് പോരാട്ടത്തിനായി എന്നെ സഹായിച്ച മെഡൻ്റ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നു.”- അദ്ദേഹം റ്റ്വീറ്റ് ചെയ്തു.
Story Highlights – amit shah testd negative for covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here