കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശർമ

കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശർമ. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അനുഷ്‌ക പ്രശംസ അറിയിച്ചിരിക്കുന്നത്. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിലുള്ളതെന്ന് കുറിച്ച അനുഷ്‌ക, ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംവിധായകൻ മധു സി നാരായണനെയും ടാഗ് ചെയ്തു.
മുൻപ്, കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകൾ എന്ന ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ഗായകൻ അർജിത് സിംഗും രംഗത്ത് വന്നിരുന്നു. ‘എ മാസ്റ്റർ പീസ്’ എന്നാണ് അർജിത് പാട്ടിനെ വിശേഷിപ്പിച്ചത്.
തുരുത്തിൽ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥ പറയുന്ന കുമ്പളങ്ങി നൈറ്റ്‌സിന് തിരക്കഥ ഒരുക്കിയത് ശ്യം പുഷ്‌കറാണ്.
Story Highlights -kumbalangi nights, anushka sharma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here