Advertisement

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ

August 14, 2020
3 minutes Read
E-passports from next year

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ ലഭ്യമാവും. അടുത്ത വർഷം മുതൽ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലെ പാസ്പോർട്ട് പുതുക്കുന്നവർക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സർ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാവും ലഭിക്കുക. പൈലറ്റ് പ്രൊജക്ടിൻ്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ 20,000 ഇ-പാസ്‌പോർട്ടുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

Read Also : പാസ്‌പോർട്ടും പ്രധാന രേഖകളും കത്തിയെരിഞ്ഞു; പഠനം തുടരാൻ ജർമനിയിലേക്ക് മടങ്ങാനാകാതെ ശ്രീനിവാസ മൂർത്തി എംഎൽഎയുടെ മകൻ

ഇ-പാസ്പോർട്ടിലൂടെ വ്യാജ പാസ്പോർട്ട് നിർമിക്കുന്നത് തടയാനാവുമെന്നാണ് അവകാശവാദം. പദ്ധതിക്കായി ഒരു ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മുതൽ 20,000 വരെ വ്യക്തിഗത ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ ഈ ഏജൻസിക്ക് സാധിക്കും. ഡൽഹി, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ഏജൻസിയെ കണ്ടെത്താൻ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു.

Read Also : ക്വാറന്റീൻ നിയമം ലംഘിച്ചു; ഇന്ത്യക്കാരനായ ഹോട്ടൽ ഉടമയ്ക്ക് മലേഷ്യയിൽ തടവ് ശിക്ഷ

എംഇഎ ആസ്ഥാനത്തെ സിപിവി ഡിവിഷനിൽ നിന്ന് മാത്രമാണ് ഇതുവരെ ഉദ്യോഗസ്ഥർക്കുള്ള ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ രാജ്യത്തെ 6 പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ഇ-പാസ്പോർട്ട് ലഭിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസി‌എ‌ഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുക. ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 10000 പാസ്പോർട്ടുകളും ദിനേന 50000 പാസ്പോർട്ടുകളുമാണ് വിതരണം ചെയ്യുക. പിന്നീട് മണിക്കൂറിൽ 20000. ദിവസം ഒരു ലക്ഷം എന്ന നിലയിൽ വിതരണം വർദ്ധിപ്പിക്കാനാണ് തീരുമാനം.

Story Highlights E-passports from next year onwards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top