സംസ്ഥാനത്ത് അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നതെന്ന് പൊലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി

കേരളത്തിൽ അവയവ ദാനപ്രക്രിയ സുതാര്യമായല്ല നടക്കുന്നതെന്ന് കേരള പൊലീസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഹിതേഷ് ശങ്കർ. ഓദറൈസേഷൻ കമ്മിറ്റി അതിന്റെ കൃത്യമായ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൂഷണങ്ങൾക്ക് തടയിടാൻ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തണം.

വലിയ ചൂഷണങ്ങളാണ് അവയവ ദാനത്തിന്റെ പേരിൽ നടക്കുന്നതെന്ന് 24 നടത്തിയ അന്വേഷണത്തിലൂടെ പുറത്ത് വിട്ടിരുന്നു. ഓരോ അവയവദാനവും ജീവൻ രക്ഷിക്കാനല്ലേ എന്ന് കരുതി അധികൃതർ നിയമങ്ങളിലും മാനദണ്ഡങ്ങളിലും അയവ് വരുത്തുന്നതാണ് ചൂഷണം ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓരോ ആശുപത്രികളിലെയും അവയവമാറ്റ ശസ്ത്രക്രിയകളെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് ഡോക്ടർ ഹിതേഷ് ശങ്കർ ആവശ്യപ്പെട്ടു.

Read Also : ‘അവയവദാനം മഹാദാനം’; ഇന്ന് ലോക അവയവദാന ദിനം

അവയവദാനത്തിന് ശേഷം ദാനം ചെയ്ത ആളുകളെ കുറിച്ച് ഇതുവരെയും ഒരു പഠനവും നടത്തിയിട്ടില്ല. അവയവ ദാനം സുതാര്യമായല്ല നടക്കുന്നതെന്നും ഡോക്ടർ ഹിതേഷ് ശങ്കർ 24 നോട് പറഞ്ഞു. സംസ്ഥാനത്ത് അഞ്ച് സർക്കാർ ആശുപത്രികളിലാണ് പ്രധാനമായും അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താവുന്നത്. എന്നാൽ ഈ ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. സാധാരണക്കാർക്ക് മൂന്നോ നാലോ ലക്ഷം രൂപ മാത്രം ചിലവ് വരുന്ന ശസ്ത്രക്രിയകൾക്കാണ് സ്വകാര്യ ആശുപത്രികൾ 20 ലക്ഷത്തിലേറെ രൂപ ഈടാക്കുന്നത്.

Story Highlights organ transplantation, police surgeons association secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top