തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവില്ല

തിരുവനന്തപുരം നഗരപരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം. ഇളവുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ല.
ഒരുമാസത്തിലേറെ നീണ്ട അടച്ചിടലിന് ശേഷമാണ് തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമല്ല. എല്ലാ കടകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു മണിവരെ തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഒന്‍പതു വരെയാണ് പ്രവര്‍ത്തനാനുമതി. പക്ഷേ പാഴ്‌സല്‍ സര്‍വീസിന് മാത്രമേ അനുവാദമുള്ളൂ.
മാളുകള്‍ക്കും ഹൈപ്പര്‍മാക്കറ്റുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കുമുള്‍പ്പെടെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും നടപടികള്‍ വേണം. പ്രോട്ടോകോളിന് വിധേയമായി കായികപ്രവര്‍ത്തനങ്ങള്‍ക്കും ജിംനേഷ്യത്തിനും അനുമതിയുണ്ട്.
ബാര്‍ – ബിയര്‍ പാര്‍ലറുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍ക്കും പ്രവര്‍ത്തിക്കാം. പൊലീസിന്റെ മേല്‍നോട്ടത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാം. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാ തിയറ്ററുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഇളവുകള്‍ ബാധകമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടേത് ഉള്‍പ്പെടെ പൊതുപരിപാടികള്‍ക്കും നിയന്ത്രണം തുടരും.
Story Highlights – Thiruvananthapuram city lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here