കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിക്ക് കൊവിഡ്

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഐസൊലേഷനിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. സമ്പർക്കപ്പട്ടിക തയാറാക്കുമെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അഭ്യർത്ഥിച്ചു. രോഗം വേഗം മാറുമെന്നാണ് പ്രതീക്ഷയെന്നും ലവ് അഗർവാൾ.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായിരുന്നു. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഈ മാസം രണ്ടാം തിയതിയാണ് അമിത് ഷായെ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

Read Also : കേരളത്തിലെ കൊവിഡ് മരണനിരക്ക് കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

‘ഇന്ന് എന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ച എല്ലാവർക്കും നന്ദി. ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ച് ദിവസങ്ങൾ കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരും. കൊവിഡ് പോരാട്ടത്തിനായി എന്നെ സഹായിച്ച മെഡന്റ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നു.’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Story Highlights luv agarwal, health ministry joint secretary covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top