Advertisement

മലപ്പുറം ജില്ലയില്‍ 362 പേര്‍ക്ക് കൊവിഡ്; 326 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

August 15, 2020
Google News 1 minute Read

ആശങ്ക പരത്തി മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 326 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം ബാധിച്ചവരില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സങ്കീര്‍ണമായ സാഹചര്യം നേരിടാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം, കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കളക്ടര്‍ ഉള്‍പ്പെടെടെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എഡിഎം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ജില്ലയില്‍ ഭരണസ്തംഭനമില്ലെന്നും ക്വാറന്റീന്‍ കാലയളവില്‍ നിര്‍വഹിച്ചത് പോലെ തന്നെ കളക്ടറുടെ ചുമതലകള്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു വരികയാണന്നും കളക്ടര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നും ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ് എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കളക്ടര്‍ അറിയിച്ചു.

Story Highlights covid 19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here