Advertisement

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

August 15, 2020
Google News 1 minute Read

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസായിരുന്നു. ിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി.

കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസ് ചെയ്തിരുന്നു. ഇതിന് പുറമെ ശ്വാസ കോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇവിടെ ഇന്നലെ രാത്രി മരണപ്പെട്ടു. സമ്പർക്കത്തിലൂടെയാണ് മാത്യുവിന് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.

പത്തനംതിട്ട ജില്ലയിൽ രോഗം കണ്ടെത്തുന്നവരിൽ കൂടുതലും സമ്പർക്ക രോഗ ബാധിതരാണ്. ക്ലസ്റ്ററുകൾക്ക് പുറത്ത് സംമ്പർക്ക രോഗ ബാധിതരും ഉറവിടം കണ്ടെത്താത്ത രോഗ ബാധിതരും വർദ്ധിക്കുന്നത് ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ജില്ലയിൽ 266 പേരാണ് രോഗികളായുള്ളത്. ഇതിൽ 8 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവർ 26992 ആണ്. കൂടാതെ ആകെ മരണ നിരക്ക് 139 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം.

Story Highlights covid death, pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here