ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ

ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.
ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു.
ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. സീമൻിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിൻും കുറവായിരിക്കും.
ഭൂമിയിൽ നിന്ന് ഒരു പൗണ്ട് വസ്തുക്കൾ ചന്ദ്രനിൽ എത്തിക്കാൻ 7.5 ലക്ഷമാണ് വരുന്ന ചെലവ്.
Story Highlights – Indian Scientists Make Space Bricks With Urine For Buildings On Moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here