കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കൊവിഡ്; 74 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid 19 alappuzha

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക ഉറവിടം ലഭ്യമല്ലാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാല് പേരാണ് ജില്ലയില്‍ ഇന്ന്
രോഗമുക്തി നേടിയത്.

ഉദുമ പഞ്ചായത്തിലാണ് പുതുതായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ക്ക് ഉദുമയില്‍ രോഗം കണ്ടെത്തി. മഞ്ചേശ്വരത്തും വോര്‍ക്കാടിയിലും 11 പേര്‍ വീതവും കാസര്‍ഗോഡ് നഗരസഭയില്‍ 9 പേരും കൊവിഡ് പോസറ്റീവായി. കൊവിഡ് വ്യാപനത്തിന്റെ മൂന്നു ഘട്ടങ്ങളിലായി ജില്ലയിലിതുവരെ
3215 പേരാണ് വൈറസ് ബാധിതരായത്. ഇതില്‍ 2422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ 2015 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights covid 19, coronavirus, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top