Advertisement

എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ചോദ്യംചെയ്യലിന് ഹാജരായി

August 15, 2020
Google News 8 minutes Read
M Sivasankar's phone was seized by customs

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ചോദ്യംചെയ്യലിന് ഹാജരായി. വൈകിട്ട് 3.40 ഓടെയാണ് ചോദ്യംചെയ്യലിന് ഹാജരായത്. എം. ശിവശങ്കറിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുന്‍പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഏഴാം തിയതി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ അവ്യക്തത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഏഴാം തിയതിയാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യമായി ചോദ്യം ചെയ്തത്.

എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍

Posted by 24 News on Saturday, August 15, 2020

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. സ്വപ്നയുടെ വ്യക്തിത്വം സംശയമുളവാക്കുന്നതാണെന്ന് ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയും സംഘവും നടത്തിയ ഹവാല ഇടപാടില്‍ ഉന്നത വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ഹല്‍കിയ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

Story Highlights M. Shivshankar appeared for questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here