എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍

കൊവിഡ് ബാധിതനായ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി.ബി. ചരണ്‍ പറഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പി.ബിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അച്ഛന്‍ തിരിച്ചുവരുമെന്നും മകനും ഗായകനുമായ എസ്.പി.ബി. ചരണ്‍ പറഞ്ഞു. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംഗീത സംവിധായകരായ ഇളയരാജ, എ.ആര്‍. റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ, ഗായിക കെ.എസ്. ചിത്ര, നടന്മാരായ ചിരഞ്ജീവി, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എസ്.പി.ബിയ്ക്ക് ആരോഗ്യസൗഖ്യം നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
Story Highlights – slight improvement in SPB’s health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here