Advertisement

സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം; തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി

August 15, 2020
1 minute Read

കൊവിഡിനിടയിൽ കേരളത്തിലും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം ്നന്ടനന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി. ചടങ്ങുകൾ പത്ത് മിനുറ്റ് മാത്രമായിരുന്നു. സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. മുൻകരുതലോടെയുള്ള ആഘോഷമാണിത്.

അതിജീവിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. കൊവിഡ് ദൈനംദിന ജീവിതത്തെ ബാധിച്ചു. കൂടുതൽ ജാഗരൂകരാകണമെന്നും ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും കടകംപള്ളി പറഞ്ഞു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ രാജു പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ പരിമിതപ്പെടുത്തിയിരുന്നു ആഘോഷങ്ങൾ. അഭിസംബോധന പ്രസംഗത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആയിരുന്നു മന്ത്രി ഏറെയും സംസാരിച്ചത്. പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിച്ചിട്ടും നമ്മൾ പാഠം പഠിക്കുന്നില്ലെന്നും, പ്രകൃതിയെ സംരക്ഷിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു. സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടം മികച്ചതാണെന്നും മന്ത്രി. ആരോഗ്യവകുപ്പിനും പൊലീസ് വകുപ്പിനും പ്രത്യേകം അഭിവാദ്യമർപ്പിച്ചു.
ആലപ്പുഴയിലെ സ്വാതന്ത്ര്യ ദിനാഘോഷം ധനമന്ത്രി ടി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്. റീക്രീയേഷൻ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ക്ഷണിക്കപ്പെട്ട 100ഓളം പേർ മാത്രമാണ് ഉണ്ടായത്. രാജ്യം കൊവിഡ് പ്രതിസന്ധിയെ നേരിടുമ്പോൾ സാധാരണ ജനങ്ങൾക്ക് സഹായം ഉറപ്പാക്കാൻ സർക്കാർ കൂടെ ഉണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു.

Read Also : സ്വാതന്ത്ര്യദിനാഘോഷം; 4000 അതിഥികൾ കർശന സുരക്ഷയിലും മുൻകരുതലിലും രാജ്യം

വയനാട് ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. രാവിലെ 8.40 ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരേഡ് ഉണ്ടായില്ല. ആരോഗ്യ പ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി ജെ മഴ്‌സിക്കുട്ടിയമ്മ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പരിമിതമായ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നവെന്നും ബഹുസ്വരത നിലനിർത്താൻ നാം ജാഗ്രതയോടെ ഉണർന്നിരിക്കണമെന്നും സ്വതന്ത്ര്യദിന സന്ദേശത്തിൽ ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കോട്ടയത്ത് മന്ത്രി പി തിലോത്തമൻ പതാക ഉയർത്തി. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ടി കെ ജയകുമാർ, കൊവിഡ് മുക്തരായ ആരോഗ്യപ്രവർത്തകർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി. കൊവിഡ് വ്യാപനത്തിൽ കടുത്ത വെല്ലുവിളിയാണ് സംസ്ഥാനം നേരിടുന്നതെന്നും മരണനിരക്ക് കുറയ്ക്കാൻ ആയതിൽ ലോകം മുഴുവൻ കേരളത്തെ മാതൃകയായി കാണുന്നുവെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.

എറണാകുളത്തെ ജില്ലാതല സ്വാതന്ത്യ ദിനാഘോഷ പരിപാടി കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ നടന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ കളക്ടർ എസ് സുഹാസ് ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പരിമിതമായ ചടങ്ങുകൾ മാത്രമാണ് ഒരുക്കിയത്. ചടങ്ങിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

കാസർഗോഡ് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തി. ജില്ലാ കളക്ടർ ഡി സജിത്ത് ബാബു, കണ്ണൂർ- കാസർഗോഡ് ക്രൈംബ്രാഞ്ച് മേധാവി മൊയ്തീൻ കുട്ടി, എന്നിവർ അഭിവാദ്യം സ്വീകരിച്ചു. മൂന്ന് ട്രൂപ്പ് പൊലീസും ഒരു ട്രൂപ്പ് എക്‌സൈസും ഉൾപ്പെടെ നാല് ട്രൂപ്പുകൾ മാത്രമാണ് അണിനിരന്നത്. എംപി, എംഎൽഎമാർ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ പ്രത്യേക ക്ഷണിതാക്കളായി. ചടങ്ങിൽ മൂന്ന് ഡോക്ടർമാർ, രണ്ട് വീതം നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർ, എമർജൻസി മാനേജ്‌മെന്റ് ടെക്‌നീഷ്യൻ, മൂന്ന് കൊവിഡ് രോഗമുക്തി നേടിയവർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

Story Highlights independence day, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top