സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണസമയമില്ല; മുംബൈ പൊലീസിനെതിരെ വീണ്ടും കുടുംബ വക്കീൽ

Sushant's death; Government of Bihar Supreme Court

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടന്റെ കുടുംബ വക്കീൽ അഡ്വ. വികാസ് സിംഗ്. സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ ഇല്ലെന്ന് വികാസ് സിംഗ് പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണസമയം രേഖപ്പെടുത്തിയിട്ടില്ല. സുശാന്തിന്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് കണ്ടെത്താൻ മരണസമയം നിർണായകമാണ്. ഇക്കാര്യത്തിൽ മുംബൈ പൊലീസും, പോസ്റ്റുമോർട്ടം നടന്ന ആശുപത്രിയുമാണ് മറുപടി പറയേണ്ടത്. സത്യം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും വികാസ് സിംഗ് പറഞ്ഞു. ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ ഫ്‌ളാറ്റിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights Sushant singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top